Sunday, 20 December 2020

തദ്ദേശ തിരഞ്ഞെടുപ്പും സി പി എം രാഷ്ട്രീയവും

ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് ഞാൻ നടത്തിയ വിശകലനം.
http://snellay.blogspot.com/2019/05/kerala-voting-pattern-poliyical-shift.html

ഇതിൽ എനിക്കൊരു തെറ്റുപറ്റി. പരാജയകാരണം ന്യൂനപക്ഷ ഏകികരണം ആണെന്നത് സിപി എമ്മിൻ്റെ തെറ്റായ വിശകലനം ആണെന്ന് ഞാൻ കരുതി.

അത് തെറ്റല്ലായിരുന്നു. ഒരു തന്ത്രമായിരുന്നു. 

ശബരിമല ഹിന്ദുക്കളെ എതിരാക്കി. ബിജെപി വിരുദ്ധ വികാരം മറ്റുള്ളവരുടെ വോട്ടും ഉറപ്പിച്ചപ്പോൾ യു ഡി എഫ് തിളങ്ങുന്ന വിജയം നേടി. 

ഇത് മനസ്സിലാക്കി സിപിഎം അടവ് പുറത്തെടുത്തു. കോൺഗ്രസ്സിനെ, അതുവഴി യൂ ഡീ എഫ് നെ മുസ്ലീം പാർട്ടിയായി, അവർക്കുവേണ്ടി മാത്രം നിലനിൽക്കുന്ന ഒരു സംവിധാനമായി ചാപ്പ കുത്തുക. അതുവഴി മറ്റു സമുദായങ്ങളെ തങ്ങളോട് അടുപ്പിക്കുക. അതിൽ അവർ വിജയിച്ചു.

വികസനവും ജനക്ഷേമപദ്ധതികളും ഒക്കെ ഒരു മറ മാത്രം. 

മുഖ്യൻ്റെ ഫേസ്ബുക് പോസ്റ്റ്,  ഈ വഴി അവർ തുടരും എന്ന ഒരു തുറന്ന പ്രഖ്യാപനമാണ്.

അടുത്തകാലത്തായി മുസ്ലീം സമുദായത്തിന് എതിരെ വളർന്നു വരുന്ന ഒരു ക്രിസ്ത്യൻ വികാരമുണ്ട്. ജനസംഖ്യാ അനുപാതത്തിൽ അവർ തങ്ങളേക്കാൾ മുന്നിലെത്തും അതുവഴി തങ്ങളുടെ വിലപേശാൻ ഉള്ള കഴിവ് കുറയും എന്നതാണ് ഇതിന്നടിസ്ഥാനം. ഇത് മുതലെടുക്കാൻ ആണ് ജോസ് K മാണിയെ മുന്നണിയിൽ എത്തിച്ചത്. 

ഈ സ്പർദ്ധ ആളിക്കത്തിക്കുക വഴി സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.  ഇതിൻ്റെ പരിണിതഫലം ഇപ്പോൾ ഇടതിന് അനുകൂലമായി ഭവിക്കും, എങ്കിലും കുറച്ചു ഹിന്ദു വോട്ടുകളെങ്കിലും ബി ജെ പി യിലേക്ക് പോകും. തിരുവനന്തപുരത്തും പാലക്കാട്ടും കണ്ടത് ഇതാണ്. 

ബിജെപി വളർന്നാലും കോൺഗ്രസ്സ് തകരണം എന്നതാണ്  സിപിഎം നയം. ഇതിനും കാരണമുണ്ട്.

എന്തുവിലകൊടുത്തും ഭരണം നിലനിർത്തണം. ഇതിന് രണ്ട് കാരണമുണ്ട്. പിണറായിയെ പോലെ ഏകാധിപത്യ പ്രണതകൾ ഉള്ള ഒരു നേതാവിന് ഭരണമില്ലതെ പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇതിനപ്പുറം പാർട്ടിയിൽ പിണറായി പക്ഷത്തിൻ്റെ അപ്രമാദിത്വം നിലനിൽക്കണം എങ്കിലും ഭരണം വേണം. ഇതിനുമപ്പുറം, ഒരു സംസ്ഥാനത്തിൽ പോലും ഭരണം ഇല്ലെങ്കിൽ ഫണ്ട് വരവ് നിലക്കും. ഇത് പാർട്ടിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാക്കും. 

ഈ കാരണങ്ങൾ കൊണ്ടാണ് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പോലും അപകടതിലാക്കിക്കൊണ്ട്, പരോക്ഷമായി ബിജെപിയെ സഹായിച്ചുകൊണ്ട്, ഒരു നിലപാടെടുക്കാൻ സിപിഎം തയ്യാറായിരിക്കുന്നത്. 

പികേവി, വെളിയം, പന്ന്യൻ എന്നിവർക്ക് കീഴിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന സിപിഐ ഇപ്പൊൾ വെറും ഏറാൻ മൂളി ആയി മാറിയതും മറ്റുഘടകലക്ഷികൾ പണ്ടേ അടിമത്ത സ്വഭാവം പ്രകടിപ്പിക്കുന്നതും സിപിഎമ്മിന് കാര്യങ്ങൾ എളുപ്പമാക്കുന്നു. 

സാക്ഷര, പ്രബുദ്ധ, കേളത്തിൽ രാഷ്ട്രിയം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ജാതി മത അധിഷ്ഠിതമായി മാറുന്നു എന്നത് ഒരു വലിയ പ്രശ്നമാണ്. 

ഇത് മനസ്സിലാക്കി ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാട് നശിച്ചു നാമവശേഷമാകാൻ ഇനി അധികം താമസമില്ല.

എന്തുവില കൊടുത്തും അധികാരം നിലനിർത്താൻ പാടുപെടുന്ന ചിലരുടെ പരിശ്രമം ഒരു നാടിനെതന്നെ അപചയത്തിലേക്ക് നയിക്കുന്നു.

കഷ്ടം!



സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...