Wednesday, 17 December 2025

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം
ആ സ്വർണ്ണപ്രഭയിലും കേറ്റി മായം
സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ
നിൻ പൊന്നുപോലും ഈ സഖാക്കൾ അടിച്ചുമാറ്റീ

സ്വർണ്ണം ചാർത്തിയ കട്ടളയും 
തനിത്തങ്കം പതിപ്പിച്ച കതകുകളും
ദ്വാരപാലക പാളികളും ഈ
കമ്മികളോ ചെമ്പാക്കി പൊന്നയ്യപ്പാ

ഈരണ്ടാളുകൾ ഒരുമിച്ചുകണ്ടാൽ അയ്യപ്പാ
ഇവർ സ്വർണ്ണം മുക്കാൻ പ്ലാനുണ്ടാക്കും അയ്യപ്പാ

സ്വർണ്ണത്തെ ആദ്യം ചെമ്പാക്കും കട്ടിട്ടോ അതിവർ പതിവാക്കും. 
                                       -             - -ശബരിമലയിൽ

തകിടിലെ സ്വർണ്ണം തേഞ്ഞെന്നെഴുതിയിട്ട് അത് പൂശനായി പോറ്റിയെ ഏൽപ്പിച്ചു വിട്ട്
ദിവസങ്ങൾ പോയാലും ചോദ്യമേതും ഇല്ലാ കൊണ്ടുവന്നാലില്ല അളവേതും

ഈരണ്ടാളുകൾ ഒരുമിച്ചുകണ്ടാൽ അയ്യപ്പാ
ഇവർ സ്വർണ്ണം മുക്കാൻ പ്ലാനുണ്ടാക്കും അയ്യപ്പാ

സ്വർണ്ണത്തെ ആദ്യം ചെമ്പാക്കും കട്ടിട്ടോ അതിവർ പതിവാക്കും. 

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം
ആ സ്വർണ്ണപ്രഭയിലും കേറ്റി മായം
സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ
നിൻ പൊന്നുപോലും ഈ സഖാക്കൾ അടിച്ചുമാറ്റീ

അയ്യപ്പാ കമ്മി അയ്യപ്പാ 
അയ്യപ്പാ സ്വർണ്ണം അയ്യപ്പാ
അയ്യപ്പാ പോറ്റി അയ്യപ്പാ
അയ്യപ്പാ കട്ടു അയ്യപ്പാ

No comments:

Post a Comment

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...