കുറച്ചു കാലമായി രാഷ്ട്രിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്.
പക്ഷേ വനിതാ കമ്മീഷൻ വിഷയം പൂർണ്ണമായും രാഷ്ട്രീയം മാത്രമല്ലല്ലോ. ചില ചോദ്യങ്ങൾ ചോദിക്കാതെ വയ്യ.
1. നാലാരവർഷത്തോളം ഇതേ അസഹിഷ്ണുതയും അഹങ്കാരവും ബുധിശൂന്യതയും, പാർട്ടിയാണ് പരമപ്രധാനം എന്ന കാഴ്ചപ്പാടും മാത്രം കൈമുതലാക്കി നടത്തിയ ഇവരുടെ പ്രവർത്തനം ആരു വിലയിരുത്തും? മനോരമ ചാനലിൽ നടത്തിയ ഒരു പരിപാടിയിലെ പ്രതികരണം മാത്രമാണോ പ്രശ്നം?
ചില പ്രയോഗങ്ങൾ
നിങ്ങളെയാണ് ആദ്യം അടിക്കേണ്ടത്!
പാർട്ടിക്ക് സ്വന്തം കോടതി ഉണ്ട്!
എന്നെ ആരെങ്കിലും പീഡിപ്പിച്ചാൽ ഞാൻ ആദ്യം പാർട്ടിയിലേ പരാതി പറയൂ!
വാളയാറിൽ വനിതാകമ്മീഷന് എന്ത് കാര്യം!
2. ഇവർ രാജി സന്നദ്ധത അറിയിച്ചതോ ചോദിച്ചു വാങ്ങിച്ചതോ ആകട്ടെ അത് നടക്കേണ്ടത് പാർട്ടി കമ്മിറ്റിയിൽ അണോ? പാർട്ടിയാണോ സർക്കാർ? പാർട്ടിക്കാരും കൂടി ഉൾപ്പെട്ടതാണ് സർക്കാർ എന്നാൽ രണ്ടും ഒന്നല്ല.
3. ഇവരുടെ കൊള്ളരുതായ്മകൾ പറയുമ്പോൾ കോൺഗ്രസ്സുകാർ പണ്ട് പറഞ്ഞത് കൂടെപ്പറയുന്നത് എന്തിനാണ്? സാമാന്യവൽക്കരിക്കനാണെങ്കിൽ കുറഞ്ഞപക്ഷം പാർട്ടി ലേബലിൽ ഇതേ സ്ഥാനത്തിരുന്ന ഒരാളുടെ വാക്കുകൾ ആവണ്ടേ?
4. കമ്യൂണിസ്റ്റുകാരുടെ കൊള്ളരുതായ്മകൾ ആരും പറയരുത് എന്ന് അച്ചാരമുണ്ടോ?
5. സാംസ്കാരിക നായകർ എന്ന് സ്വയം കരുതുന്ന മീരയോ കവിതകട്ട ടീച്ചറോ അങ്ങു ദുഫായിലിരുന്ന് വീഡിയോ വിപ്ലവം നടത്തുന്ന രത്നമോ മറ്റേതെങ്കിലും ഇടതുപക്ഷ നായകരോ (അതാണ് കൂടുതൽ ഉചിതം) എന്തെങ്കിലും അഭിപ്രായം പറഞ്ഞോ?
6. ഇവരുടെ അധികാര (സേവനം അല്ലല്ലോ) കാലത്തെ വനിതാ കമ്മീഷൻ്റെ പ്രവൃത്തികൾ ഓഡിറ്റ് ചയ്യുമെന്ന് സർക്കാർ അല്ല.. പാർട്ടി പറഞ്ഞിട്ടുണ്ടോ?
ജോസഫൈൻ ഒരു വ്യക്തിയല്ല അവർ ഒരു പ്രതീകമാണ്. പ്രത്യയശാസ്ത്രം വിട്ടു വൈയക്തിക വീരസ്യങ്ങളിലേക്ക് ചുരുങ്ങിയ, അംഗവിക്ഷേപങ്ങളുടെ മാഹാത്യം വിളമ്പി അതിൽ അഭിരമിക്കുന്ന വ്യക്തികളിൽ അഭയം പ്രാപിക്കുന്ന, ആശയങ്ങളെ ശിഖണ്ഡികളാക്കി വ്യക്തികളെ ആക്രമിക്കുന്ന ശൈലിയിൽ എത്തിയ ഒരു പാർട്ടിയുടെ പ്രതീകം.
തുടർഭരണം എല്ലാ കൊള്ളരുതായ്മകളേയും സാധൂകരിക്കുന്നു എങ്കിൽ അത് നേടിയ വേറെയും സർക്കാരുകൾ ഉണ്ടിവിടെ, എതിർക്കുന്നു എന്ന് പലരും അവകാശപ്പെടുന്നവരുടേതായി..
ഓർക്കുന്നത് നന്ന്.
No comments:
Post a Comment