ഇടതില്ലാതെ ഇന്ത്യയില്ല...
ഇരുപതിൽ ഇരുപത്...
ഫാസിസത്തിനെതിരേ പൊരുതാൻ ഞങ്ങൾ മാത്രമേ ഉള്ളൂ...
എന്തൊക്കെയായിരുന്നു. അവസാനം കണക്കിൽ കനൽ ഒരേ ഒരു തരി മാത്രം.
ഡിഎംകെയുടെ വക ദാനം കിട്ടിയ രണ്ട് സീറ്റും കോൺഗ്രസ്സ് കൈവെള്ളയിൽ വച്ചുകൊടുത്ത ഒരു സീറ്റും ഇല്ലായിരുന്നെങ്കിൽ ഈനാംപേച്ചിയും മരപ്പട്ടിയും കൊടിയിൽ ഇരുന്നേനേ... ചിഹ്നമായിട്ട്.
സിപിഎം കേരളത്തിൽ തോൽക്കാൻ എന്താണ് കാരണം? അതാണ് ഇവിടെ അവലോകനം ചെയ്യാൻ ശ്രമിക്കുന്നത്.
1. രണ്ടാം പിണറായി സർക്കാർ!
അതേ സിപിഎം സർക്കാരോ ഇടതു മുന്നണി സർക്കാരോ അല്ല. പിണറായി സർക്കാർ അങ്ങിനെയാണ് അവർ വിളിക്കാൻ ഇഷ്ടപ്പെട്ടത്. മോദിക്ക്. സഹജമായ താൻപോരിമയും, നാർസിസിസ്റ്റ് സമീപനവും പിണറായിക്കും ഉണ്ട്. അത് മുഴുവനായും പുറത്തുവന്നു അത് പൊതുജനം മനസ്സിലാക്കുകയും അതിനോടുള്ള എതിർപ്പ് പ്രകടമാക്കുകയും ചെയ്തു.
2. ആഭ്യന്തരം എന്ന അഭാസം!
കാരണഭൂതൻ നേരിട്ട് ഭരിക്കുന്ന കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പ് നാട്ടിലെ ക്രമസമാധാനം നഷ്ടപ്പെടുത്തി. പാവങ്ങളെ കേസുകളിൽ പെടുത്തിയും, ഗുണ്ടകളെയും കള്ളന്മാരേയും വൻകിട തട്ടിപ്പുകാരേയും സംരക്ഷിച്ചും, ആവശ്യമുള്ളിടത്ത് മൗനം പാലിച്ചും, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കിയും, രാഷ്ട്രീയ പകപോക്കലിനായി രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്തും, സ്വന്തം പാർട്ടിനേതാക്കളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചും കേരളാ പോലീസ് ജനങ്ങൾക്ക് വെല്ലുവിളിയായത് ജനങ്ങൾ മനസ്സിലാക്കി.
3. ജനക്ഷേമം എന്ന കപടത
ഏറ്റുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക. അതുകൊടുക്കാൻ പണം ഉണ്ട് എന്ന് ഉറപ്പിക്കാൻ ഏർപ്പെടുത്തിയ സെസ്സ് അതേപടി. സർവ്വീസ് പെൻഷനും ശമ്പളവും കൊടുക്കാൻ കാശില്ലാത്ത അവസ്ഥ. താറുമാറായ പൊതുവിതരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേൾക്കാൻ പോലുമില്ലാത്ത ലൈഫ് മിഷൻ. വാഗ്ദാനങ്ങളിലെ പൊള്ളത്തരം ജനങ്ങൾ കണ്ടു, പ്രതികരിച്ചു.
4. മെക്കിട്ട് കേറൽ
എസ്എഫ്ഐ കുട്ടിക്കുരങ്ങന്മാർ മുതൽ നേതാക്കൾ വരെ കാണിച്ച കൈയ്യൂക്ക്. കൊലപാതകം, ആക്രമണം, കൊലപാതകികളെ സംരക്ഷിക്കുന്ന നയം. ജനം സഹികെട്ടു.
5. ധനകാര്യ കെടുകാര്യസ്ഥത.
ഒന്നിനും പണമില്ലാതെ ജനങ്ങളെ പിഴിഞ്ഞും , വിളകൂട്ടിയും, നികുതിയും സർവ്വീസ് ചാർജുകളും, ജല വൈദ്യുതി ചർജ്ജുകളും കുത്തനെ കൂട്ടിയിട്ടും ചിലവിൻ്റെ കാര്യത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആവാത്ത ഒരു സർക്കാരിനെ ജനം പിന്നെ എങ്ങിനെ അനുമോദിക്കാനാണ്?
6. ധാർഷ്ട്യം
മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് കമ്മിറ്റി മെമ്പർ വരെ കാണിച്ചിരുന്ന, ഇനിയും കാണിക്കും എന്ന് ഉറപ്പുള്ള ധാർഷ്ട്യം, അഹങ്കാരം, തിണ്ണമിടുക്ക്. സർക്കാരും, മന്ത്രിമാരും...വിശിഷ്യാ മുഖ്യമന്ത്രിയും, പാർട്ടിയും പാർട്ടിക്കാരും ഒക്കെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും അതീതരാണ് എന്ന സമീപനം. ചോദ്യം ചെയ്യുന്നവരെ സംസ്ഥാന വിരുദ്ധരെന്നും മറ്റുമുള്ള ചാപ്പകുത്തൽ. ജനം കഴുതയല്ല.
7. മുസ്ലീം പ്രീണനം.
മുസ്ലീങ്ങൾക്ക് തിരിച്ചറിയാനായ തരം താഴ്ന്ന, മനം മടുപ്പിക്കുന്ന, ഓക്കാനം വരുന്ന് തരത്തിലുള്ള ഒരുതരം കപട മുസ്ലീം സ്നേഹം. തങ്ങൾ സംരക്ഷകരും മുസ്ലീങ്ങൾ സംരക്ഷിതരും ആണെന്ന മനോഭാവത്തിലുള്ള സംസാരം, പെരുമാറ്റം... ഇത് മുസ്ലീങ്ങളെ അകറ്റി. ഇതുകണ്ട് സഹികെട്ട മറ്റ് മതവിഭാഗങ്ങളും അകന്നു. കപടത കേരളം സഹിക്കില്ല.
8. രാഹുൽ ഗാന്ധിയോടുള്ള പരിശിവിട്ട പരിഹാസം.
മുഖ്യമന്ത്രി മുതൽ സൈബർ സേന വരെ രാഹുലിനോട് കാണിച്ച സമീപനം, വയനാട് എംപി ഓഫീസിൽ വാഴവെച്ച എസ്എഫ്ഐ യുടെ മൗഢ്യത്തേക്കാൾ വലിയ വിഡ്ഢിത്തമായി. രാജ്യത്തെ രക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുന്ന അയാളെ അപഹസിക്കുന്നത് സാധാരണ ജനങ്ങൾക്ക് സിപിഎമ്മിനോട് അവമതിപ്പാണ് ഉണ്ടാക്കിയത്.
9. പാളിയ കുബുദ്ധി.
ബിജെപി വളർന്നാൽ കോൺഗ്രസ്സ് തളരും എന്നും തങ്ങൾക്കാവും അതിൻ്റെ പ്രയോജനം എന്നും കരുതിയ പിണറായിയുടെ അബദ്ധ ധാരണ. ബിജെപി വളർന്നാൽ സ്വന്തം വോട്ടുബാങ്ക് നഷ്ടപ്പെടും എന്ന് പോലും മനസ്സിലാക്കാതെ അവരെ അതിരുവിട്ട് സഹായിക്കുന്ന സമീപനം. കേസ്സുകൾ ഒതുക്കാനും, മറ്റു സഹായങ്ങൾക്കും ആയി ചെയ്ത പ്രത്യുപകാരം. അത് ഇത്തവണ തിരിഞ്ഞുകുത്തി. ഇനിയെങ്കിലും തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ പാർട്ടി ഉണ്ടായിരുന്നു എന്ന് അടുത്തു തന്നെ പറയേണ്ടി വരുന്ന അവസ്ഥ.
10. നയ വ്യതിയാനം.
ജനങ്ങളിൽ നിന്നും, തൊഴിലാളി വർഗ്ഗത്തിൽ നിന്നും അകന്ന്, മുതലാളി പ്രീണനം നടത്തുന്ന പാർട്ടി. മുതലാളികളെ സംരക്ഷിക്കുന്ന നയം. പൊതുജന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനം. ദന്തഗോപുരയങ്ങളിലും, എസി മുറികളിലും, കാറുകളിലും, ഒരുകോടിയുടെ ബസ്സിലും, പ്രഭു സദസ്സുകളിലും മാത്രം ഇരിക്കാൻ ആഗ്രഹിക്കുന്ന നേതൃനിര. പരിഹാസം മുഖമുദ്രയാക്കിയ പ്രതികരണങ്ങൾ.
പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയത് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത നേതാക്കളും അണികളും. ദൈവതുല്യനായി നേതാവിനെ കാണുന്ന അനുയായികൾ, മറ്റു നേതാക്കൾ. തിരുവായ്ക്ക് എതിർവാ ഇല്ല എന്ന അവസ്ഥ. വ്യക്തിയുടെ സ്വഭാവ വിശേഷം പാർട്ടിയെ മുഴുവൻ ബാധിക്കുന്ന അവസ്ഥ. ഇതൊന്നും ആരും മനസ്സിലാക്കാനും പോകുന്നില്ല. മനസ്സിലായാൽ ഒട്ടു പറയാനും.
കാറ്റുള്ളപ്പോൾ തൂറ്റുക എന്നപോലെ ഭരണം ഉള്ളപ്പോൾ പരമാവധി അതിൻ്റെ ഗുണം അനുഭവിക്കുക എന്നതിലേക്ക് ചുരുങ്ങിയ പാർട്ടി പ്രവർത്തനം. ഇത് മാറാതെ ആ പാർട്ടി നന്നാവില്ല.
അല്ല... അവർ നന്നാവണ്ട!
അവരോ ചെയ്യില്ല. നമ്മളെങ്കിലും ചെയ്യണ്ടേ?
IT is all about my thoughts, inked in my mother tongue and English.
Subscribe to:
Post Comments (Atom)
സ്വർണ്ണക്കൊള്ള - പാരഡി
ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...
-
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഹീനമായ പ്രവണത സി പി എം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെരിയ ഈ കൊലപാതക രാഷ്ട്രീയ നാൾവ...
-
Kerala's population - 3.45 crores Electoral Population - ~2.61 crores Christians + Muslims - 45% of population Keeping same rate in...
-
Change, Yes! Change is the only constant. I am sure none of us will disagree this. Some changes are very small, they are not even felt. ...
No comments:
Post a Comment