Tuesday, 1 October 2024

സർക്കാർ

കമ്മ്യൂണിസത്തിനെ പാടേവെറുക്കുന്ന 
സംഘം നയിക്കുന്ന കേന്ദ്രസർക്കാർ 
നേരെ എതിർക്കുന്ന പാർട്ടി ഭരിക്കുന്ന
നാടേതും കുട്ടിച്ചോറാക്കും സർക്കാർ 

പാർട്ടി നേതാ മുതൽ മുഖ്യമന്ത്രി വരെ
ആരെയുമഴിക്കുള്ളിലാക്കും സർക്കാർ
ഭരണമെന്നാലത് തങ്ങൾ തൻ കുത്തക
എന്ന് കരുതുന്ന കേന്ദ്ര സർക്കാർ

ഇഡി സിബിഐ എന്നീ ഭൂതങ്ങളെ
തങ്ങൾ കരുതുന്ന നേതാക്കൾ തൻ വാലേ 
ഭീഷണി, ഏഷണി, ഭയം സമ്മർദ്ദവും
എന്തും ചെലുത്തുവാനയക്കും സർക്കാർ 

തെക്കു തെക്കുള്ളൊരു കേരള നാട്ടിലെ 
മുഖ്യന് ഓശാന പാടും സർക്കാർ 
മുപ്പത്തെട്ട് വട്ടം ആ മുഖ്യൻ്റെ കേസ് 
മാറ്റുവാൻ കാരണമാകും സർക്കാർ 

മുഖ്യന്റെ പാർട്ടി തൻ കൊള്ളരുതായ്മകൾ 
കണ്ടില്ല എന്ന് വരുത്തും സർക്കാർ 
കരുവന്നൂർ ബാങ്കിലെ കാട്ടുകൊള്ള പോലും 
തെല്ലുമന്വേഷിക്കാത്ത കേന്ദ്രസർക്കാർ 

നയതന്ത്രസ്വർണ്ണക്കടത്താകുന്ന കേസ് 
വാദിക്കാതെ തടിതപ്പുന്ന സർക്കാർ 
മുഖ്യന്റെ മോളുടെ മാസപ്പടിക്കേസ് കണ്ടിട്ടും കാണാത്ത കേന്ദ്രസർക്കാർ

കേരളത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ 
എന്തിനും കച്ചകെട്ടുന്ന സർക്കാർ 
കേരള സർക്കാരിനെ പുറത്തുനിന്ന് 
ചരടിൽ കൊളുത്തി വലിക്കും സർക്കാർ 

അടുക്കള മുതൽ ആഭ്യന്തരം വരെ 
എല്ലാം വരുതിയിലാക്കി സർക്കാർ
കേസ്സുകൾ ഓരോന്നും കുടുക്കുകൾ ആക്കി
മുഖ്യനെ മുട്ടിൽ നിർത്തി സർക്കാർ 

സ്വന്തം നിലനിൽപ്പ് മാത്രം നോക്കുന്ന 
മുഖ്യന് പേടിസ്വപ്നം ആ സർക്കാർ
നാട് നശിച്ചാലും താൻ നിലനിൽക്കുവാൻ 
മുഖ്യൻ ഭജിച്ചീടും കേന്ദ്രസർക്കാർ 



No comments:

Post a Comment

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...