Tuesday, 15 October 2024

ആളെക്കൊന്ന്!


ആശയ വൈര്യം തീർക്കുന്നിതവർ
ചർച്ചയിലൂടല്ലാളെക്കൊന്ന്.

നിലപാടുകളവർക്കെതിരെന്നായാൽ
മാറ്റുന്നതിതവരാളെക്കൊന്ന് 

പാർട്ടിതൻ വീര്യം മങ്ങിപ്പോയാൽ
തെളിക്കുന്നതുമാളെക്കൊന്ന് 

കൂട്ടത്തിലൊരുവൻ മാറിപ്പോയാൽ
തിരുത്തുന്നതിതവരാളെക്കൊന്ന്.

വിരലൊന്നിതവരുടെ നേരെ ചൂണ്ട്യാൽ
അരിശം തീർക്കുന്നതാളെക്കൊന്ന്. 

തങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ
നേരേനടത്തുന്നതാളെക്കൊന്ന്.

പൊതുജനസമ്മതികൂടുതലായാൽ
മുറവിളികൂട്ടുന്നതാളെക്കൊന്ന്.

നേതാക്കൾക്കൊരു പ്രശ്നം വന്നാൽ
വഴിമാറ്റുന്നതുമാളെക്കൊന്ന്. 

കൊന്നിട്ടറപ്പ് മാറിയ പാർട്ടി-
ക്കെന്തിനുമേതിനുമാളെക്കൊല്ലാം 
കൊന്നതിനും തിന്നതിനും പോലും
ന്യായീകരണക്യാപ്‌സൂൾ വിതറാം 
സഹികെട്ടെങ്ങാൻ പ്രതികരിച്ചാലോ
സൈബറിടത്തിലുമാളെക്കൊല്ലാം

മാറിയലോകത്തിന്നും ഇവരോ
നിലനിൽക്കുന്നതുമാളെക്കൊന്ന്.






No comments:

Post a Comment

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...