എന്താണ് കിഫ്ബി?
കിഫ്ബി എന്താണ് എന്ന് സഖാക്കൾക്ക് പോലും വലിയ നിശ്ചയമില്ല. കിഫ്ബി എന്നത് ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ്. എന്നുവെച്ചാൽ ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി ഒരു കമ്പനിയോ സർക്കാരോ കണ്ടെത്തുന്ന ഒരു സംവിധാനം.
കമ്പനികൾ ഇത് ചെയ്യുന്നത് ഇൻവെസ്റ്റ്മെൻ്റ് കിട്ടാനുള്ള സൗകര്യത്തിനും റിസ്ക് കുറക്കുന്നതിനും വേണ്ടിയാണ്.
ടാറ്റ മോട്ടോഴ്സ് ജാഗ്വാർ കമ്പനി വാങ്ങുവാൻ ഈ വഴിയാണ് സ്വീകരിച്ചത്. തങ്ങളുടെ ബാലൻസ് ഷീറ്റിനെക്കാൾ വലിയ ഒരു കമ്പനിയെ വാങ്ങാനുള്ള പണം കണ്ടെത്താൻ ഏറ്റവും റിസ്ക് കുറഞ്ഞ ഒരു മാർഗ്ഗമായിരുന്നു അവർക്കത്. പണം കൊടുത്തവർക്കും ഈ മാർഗ്ഗമായിരുന്നു സൗകര്യപ്രദം, കാരണം കൊടുക്കുന്ന പണം വകമാറിപ്പോകില്ല എന്ന ഉറപ്പ് തന്നെ.
സർക്കാരുകളും ഈ മാർഗ്ഗം സ്വീകരിക്കാറുണ്ട്. ഈ ബുദ്ധി കയറുപിരി ശാസ്ത്രജ്ഞന് എവിടെ നിന്ന് കിട്ടി എന്നല്ലേ? അതിൻ്റെ വേര് ചങ്കിലെ ചൈനയിൽ തന്നെ.
ചൈനയിൽ പ്രാദേശിക ഭരണകൂടങ്ങൾ എൽ ജി എഫ് വി അഥവാ ലോക്കൽ ഗവൺമെൻ്റ് ഫൈനൻസിങ് വെഹിക്കിൾസ് എന്ന സംവിധാനം ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യ വികസനം നടത്തിയിരുന്നത്.
ബോണ്ട് വിതരണം ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെയും ഇവ പദ്ധതികൾക്കായി പണം കണ്ടെത്തി.
പക്ഷേ സുതാര്യത ഇല്ലായ്മയും ബജറ്റ്‌നിയന്ത്രണങ്ങളെ മറികടക്കാനുള്ള മാർഗ്ഗമായുള്ള ഉപയോഗവും അവയെ കുപ്രസിദ്ധമാക്കി.
അവ വാങ്ങിക്കൂട്ടിയ കടം പ്രാദേശിക ഭരണകൂടങ്ങളുടെ കടബാധ്യതകൾക്ക് മുകളിൽ പരവതാനി വിരിച്ചു.
ഈ കുബുദ്ധിയാണ് കയറുപിരിയൻ ഇങ്ങ് കേരളത്തിൽ നടപ്പിൽ വരുത്തിയത്. സുതാര്യത കുറഞ്ഞ, വേണ്ടത്ര നിയന്ത്രണങ്ങൾ ഇല്ലാത്ത, സംസ്ഥാനത്തിൻ്റെ കടം മറച്ചുവയ്ക്കാൻ സഹായിക്കുന്ന, എൽ ജി എഫ് വി അഥവാ എസ്പിവി അഥവാ കിഫ്ബി!
മലപോലെ കുന്നുകൂടുന്ന സംസ്ഥാനത്തിൻ്റെ കടം മറച്ചുവെക്കുന്ന, ബജറ്റ് നിയന്ത്രണങ്ങൾ ഇല്ലാതെ തുടർന്ന് വാങ്ങിക്കൊണ്ടിരിക്കുവാൻ കഴിയുന്ന, സുതാര്യത ഇല്ലാത്ത ,തോന്നിയത് പോലെ ചിലവാക്കാൻ കഴിയുന്ന, നിയമസഭയ്ക്ക് ഇടപെടാൻ പരിധിയുള്ള കടം വാങ്ങൽ പദ്ധതി.
പതിവുപോലെ അഞ്ച് കൊല്ലം കഴിയുമ്പോൾ സർക്കാർ മാറുമെന്നും ഇതിൻ്റെ ബാധ്യത യുഡിഎഫിൻ്റെ തലയിൽ ഇരിക്കും എന്നും കരുതിയ കയറുപിരിയന് പിഴച്ചു. എൽഡിഎഫ് ഭരണം തുടർന്നു, ബാധ്യത ബാലഗോപാലൻ്റ തലയിലും. അയാൾക്ക് കറുപിരിയിൽ ഡോക്ടറേറ്റ് ഇല്ലാത്തത് കൊണ്ട് അയാൾ യൂസർ ഫീ എന്ന ഓമനപ്പേരിൽ ടോൾ കൊണ്ടുവന്നു.
കിഫ്ബി എന്ന സംവിധാനം തുടർന്നാൽ ഈ സംസ്ഥാനം കുട്ടിച്ചോറാകും. കിട്ടാനുള്ള നികുതി വേണ്ടവിധം വേണ്ടസമയത്ത് പിരിച്ചെടുത്താൽ തന്നെ സംസ്ഥാനത്തിൻ്റെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.
കടം മറച്ചുവെക്കുക എന്നതല്ല നമ്മുടെ മുമ്പിലുള്ള വഴി. അത് വാങ്ങുന്നത് കുറയ്ക്കുക എന്നതാണ്. അതിന് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്തത് നടപ്പിലാക്കണം. അല്ലാതെ കയറുപിരിയുടെ വഴിയെ പോയാൽ നമ്മൾ തെണ്ടും!!
IT is all about my thoughts, inked in my mother tongue and English.
Subscribe to:
Post Comments (Atom)
സ്വർണ്ണക്കൊള്ള - പാരഡി
ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...
-
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഹീനമായ പ്രവണത സി പി എം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെരിയ ഈ കൊലപാതക രാഷ്ട്രീയ നാൾവ...
-
Kerala's population - 3.45 crores Electoral Population - ~2.61 crores Christians + Muslims - 45% of population Keeping same rate in...
-
Change, Yes! Change is the only constant. I am sure none of us will disagree this. Some changes are very small, they are not even felt. ...
No comments:
Post a Comment